മാരുതി വില കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കും

Posted on: September 22, 2014 9:54 pm | Last updated: September 22, 2014 at 9:54 pm
SHARE

maruti-badge-625_625x300_41406879569മുംബൈ: സാധാരണക്കാരന്റെ കാര്‍ സ്വപ്‌നങ്ങള്‍ക്ക് സാങ്കേതികതയുടെപുതിയ മാനങ്ങള്‍ നല്‍കി മാരുതി വില കുറഞ്ഞ ഹൈബ്രിഡ് കാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. മാരുതിയുടെ ചെറിയ മോഡലായ ഓള്‍ട്ടോ, പ്രീമിയം ഹിച്ച് ബാക്കായ സ്വിഫ്റ്റ് തുടങ്ങിയ മോഡലുകളിലാവും പുതിയ ടെക്‌നോളജി പരീക്ഷിക്കുക.

മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ടെക്‌നോളജി പരീക്ഷിക്കുന്നതിലൂടെ 20 മുതല്‍ 30 ശതമാനം വരെ മൈലേജ് കൂടുതല്‍ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഹൈബ്രിഡ് ടെക്‌നോളജി ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് മാരുതിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാനിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കിലും ഇന്ത്യന്‍ എഞ്ചിനീയര്‍മാരും സജീവമായി രംഗത്തുണ്ട്.