വടക്കന്‍ അമേരിക്കയിലെ ആദ്യ ക്യാറ്റ് കഫെ മോണ്‍ട്രിയലില്‍

Posted on: September 22, 2014 9:21 pm | Last updated: September 22, 2014 at 9:23 pm
SHARE

cat cufeവാഷിംങ്ടണ്‍: വടക്കന്‍ അമേരിക്കയിലെ ആദ്യത്തെ പൂച്ചകള്‍ക്കായുള്ള കഫേ മോണ്‍ട്രിയലില്‍ ആരംഭിച്ചു. ലീ കഫേ ദെസ് ചാറ്റ്‌സ് എന്നാണ് കഫേയുടെ പേര്. പൂച്ച സ്‌നേഹികളുടെ സ്വര്‍ഗമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍ നിന്നും ദത്തെടുക്കുന്ന പൂച്ചകള്‍ ഇവിടെയുണ്ടാകും. മൈക്രോ ചിപ്പ് ഘടിപ്പിച്ച ഓരോ പൂച്ചകള്‍ക്കും പ്രത്യേകമായി ഡോക്ടറുടെ സേവനം, കുത്തിവെയ്പ്പുകള്‍ എന്നിവയും ഉണ്ടായിരിക്കും.

സുന്ദരന്മാരായ പൂച്ചക്കുഞ്ഞുങ്ങളുടെ ചിത്രങ്ങളാല്‍ കോഫി ഷോപ്പിനെ അലങ്കരിക്കും. ഇതുപോലെ സാന്‍ ഡീഗോ, പോര്‍ട്ട്‌ലാന്‍ഡ്, ന്യൂയോര്‍ക്ക്, സീറ്റ്ല്‍ എന്നിവിടങ്ങളിലും ഷോപ്പുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് കഫേയുടെ ഉടമസ്ഥരില്‍ ഒരാളായ യൂസഫ് ലബീബ് പറഞ്ഞു.