വാഹന പരിശോധനക്കിടെ ഓട്ടോ ഡ്രൈവര്‍ മരിച്ചു;എസ്.ഐക്ക് സസ്‌പെന്‍ഷന്‍

Posted on: September 22, 2014 9:05 pm | Last updated: September 23, 2014 at 10:59 am
SHARE

autoതിരുവനന്തപുരം:കാഞ്ഞിരംകുളത്ത് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ എസ്‌ഐ സിജുവിന് സസ്‌പെന്‍ഷന്‍. വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ഓട്ടോയില്‍ ചാടിക്കയറിയപ്പോഴാണ് അപകടമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരംകുളത്ത് ഇന്ന് ഹര്‍ത്താല്‍ നടന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രകടനം പോലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

കാഞ്ഞിരംകുളം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം നടപടികളെ ആഭ്യന്തര വകുപ്പ് പിന്തുണയ്ക്കുകയില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ഓട്ടോറിക്ഷയിലേക്ക് എസ്.ഐ ചാടിക്കയറിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ എതിരെ വന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ തല്‍ക്ഷണം മരിച്ചു. എസ്‌ഐയ്ക്കും ബൈക്കില്‍ യാത്ര ചെയ്ത പിഞ്ചു കുഞ്ഞിനും ഗുരുതരമായി പരുക്കേറ്റിരുന്നു.