അഭിനവ് ബിന്ദ്ര വിരമിക്കുന്നു

Posted on: September 22, 2014 7:47 pm | Last updated: September 22, 2014 at 7:47 pm
SHARE

abhinav bindraന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിംങ് താരം അഭിനവ് ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപിച്ചു. ഏഷ്യന്‍ ഗെയിംസില്‍ ചൊവ്വാഴ്ച നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തിനു ശേഷം ഷൂട്ടിംങില്‍ നിന്ന് വിരമിക്കുമെന്ന് താരം വ്യക്തമാക്കി. ട്വിറ്ററിലാണ് അഭിനവ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ്ങ് ഒരു ഹോബിയായി ജീവിതത്തില്‍ തുടരുമെന്നും ആഴ്ചയില്‍ രണ്ടു ദിവസം ഷൂട്ടിങ്ങ് പരിശീലനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഒളിംപിക്‌സില്‍ ഷൂട്ടിംങില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് ബിന്ദ്ര. ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിളിലായിരുന്നു ബിന്ദ്രയുടെ അഭിമാന നേട്ടം. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. ഖേല്‍രത്‌ന, പത്മഭൂഷണ്‍, അര്‍ജുന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.