Connect with us

Techno

ഒരു വര്‍ഷം പ്രായമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട് ആപ്പിനെ യാഹു വാങ്ങി

Published

|

Last Updated

ബാംഗ്ലൂര്‍: ഒരു വര്‍ഷം മാത്രം പ്രായമുള്ള ഇന്ത്യന്‍ സ്റ്റാര്‍ട് ആപ്പിനെ ടെക്‌നോളജി ഭീമന്‍മാരായ യാഹു വാങ്ങി. ബുക്ക് പാഡ് എന്ന ആപ്പിനെയാണ് യാഹു വാങ്ങിയത്. 90 കോടി രൂപക്കായ് ബുക്ക് പാഡ് യാഹു സ്വന്തമാക്കിയത്. ഐ ഐ ടി ഗുവാഹതിയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ യുവാക്കളാണ് ഈ ആപ്പിന്റെ പിന്നില്‍ സൃഷ്ടാക്കള്‍.

ഡോക്‌സ് പാഡ് എന്ന സോഫ്റ്റ്‌വെയറാണ് ഇവരെ യാഹൂവിന്റെ പ്രിയപ്പെട്ടവരാക്കിയത്. ഏത് പി ഡി എഫ്, പവര്‍പോയിന്റ്, വേഡ് ഫയലുകളും ഒരു സൈറ്റിന് അകത്ത് വച്ച് ഏത് ഡിവൈസില്‍ വച്ചും എഡിറ്റ് ചെയ്യാന്‍ ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും. ഇത് ഡെസ്‌ക്ടോപ്പില്‍ പ്ലഗ് ഇന്‍ ചെയ്യാനും സാധിക്കും.

നേരത്തെ ബാംഗ്ലൂരില്‍ നിന്നുള്ള ലിറ്റില്‍ ഐ എന്ന സ്ഥാപനത്തെ ഫേസ്ബുക്കും, ഇംപെര്‍മീയം എന്ന സ്ഥാപനത്തെ ഗൂഗിളും ഏറ്റെടുത്തിരുന്നു.

Latest