റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ആഗോള പ്രദര്‍ശനം തുടങ്ങി

Posted on: September 22, 2014 7:35 pm | Last updated: September 22, 2014 at 7:35 pm
SHARE

city scapeദുബൈ: ലോകത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ അണിനിരക്കുന്ന സിറ്റി സ്‌കേപ് പ്രദര്‍ശനം ദുബൈയില്‍ തുടങ്ങി. പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കും. 28 രാജ്യങ്ങളില്‍ നിന്ന് 280 പ്രദര്‍ശകരാണ് എത്തിയത്. തുര്‍ക്കിയില്‍ നിന്ന് നിരവധി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ അവരുടെ പദ്ധതികളുടെ മാതൃകകള്‍ പ്രദര്‍ശിപ്പിക്കാന്‍ എത്തിയിട്ടുണ്ട്. സഊദി അറേബ്യ, യു എ ഇ തുടങ്ങി നിരവധി രാജ്യങ്ങളിലെ കൂറ്റന്‍ കെട്ടിട പദ്ധതികളുടെ മാതൃകകളും അണിനിരക്കുന്നു.
എമിറേറ്റ്‌സ് എയര്‍ലൈന്‍ ചെയര്‍മാനും ദുബൈ ഉന്നതാധികാര സമിതി മേധാവിയുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അടക്കം പ്രമുഖര്‍ സംബന്ധിച്ചു. എട്ട് ഹാളുകളിലായാണ് പ്രദര്‍ശനം. 35,000 പേര്‍ പ്രദര്‍ശനം കാണാനെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം 32,000 പേര്‍ എത്തിയിരുന്നു. പ്രദര്‍ശകരുടെ എണ്ണത്തല്‍ 25 ശതമാനം വര്‍ധനവുണ്ട്.
പ്രദര്‍ശനത്തോടൊപ്പം ആഗോള റിയല്‍ എസ്റ്റേറ്റ് ഉച്ചകോടി, ഭാവി നഗരങ്ങള്‍ സംബന്ധിച്ച സെമിനാറുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരുടെ ഉച്ചകോടി തുടങ്ങിയവയും നടക്കുന്നു.