കേരളത്തില്‍ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് നേതാവിന്റെ വീഡിയോ

Posted on: September 22, 2014 7:33 pm | Last updated: September 23, 2014 at 9:10 am
SHARE

കൊച്ചി: കേരളത്തില്‍ ജനകീയ പിന്തുണയോടെ സായുധ വിപ്ലവം നടത്തുമെന്ന് ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ്് നേതാവ് രൂപേഷ്. രൂഷിന്റെ വാക്കുകളടങ്ങിയ സിഡി അജ്ഞാതര്‍ കോഴിക്കോട് പ്രസ്‌ക്ലബില്‍ മാധ്യമങ്ങളുടെ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു. കേരളത്തിലും സാല്‍വാ ജൂദും പ്രവര്‍ത്തിക്കുന്നുണ്ടെന്നും രൂപേഷ് ആരോപിച്ചു. പശ്ചിമഘട്ട സോണല്‍ കമ്മിറ്റി നേതാവിന്റെ പേരിലാണ് സിഡിഎത്തിച്ചത്. ആദിവാസികളടക്കമുള്ള അടിസ്ഥാന വര്‍ഗത്തെ എല്ലാ പാര്‍ട്ടികളും വഞ്ചിച്ചതായും രൂപേഷ് ആരോപിച്ചു.