ഭാവിയിലെ നഗരങ്ങളെക്കുറിച്ച് ചര്‍ച്ച

Posted on: September 22, 2014 7:25 pm | Last updated: September 22, 2014 at 7:25 pm
SHARE

citiscapeദുബൈ: സിറ്റി സ്‌കേപ് പ്രദര്‍ശനത്തിന്റെ ഭാഗമായി ‘ഭാവി നഗര സമ്മേളനം’ ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത ഉദ്ഘാടനം ചെയ്തു.
നഗരങ്ങളുടെ സുസ്ഥിര വികസനവും അനുബന്ധ പ്രശ്‌നങ്ങളും എന്നതായിരുന്നു ആദ്യ ചര്‍ച്ചാ വേദി. ലോകമാകെ പുതിയ വെല്ലുവളികള്‍ ഈ മേഖലയില്‍ നേരിടുന്നുണ്ടെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത ചൂണ്ടിക്കാട്ടി. അത് കൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെ ഭാവിയെ നോക്കിക്കാണണം. പാരിസ്ഥിതിക സുസ്ഥിരതയോടൊപ്പം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച അനിവാര്യമാണ്- ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
ഇന്ത്യ, ദക്ഷിണ കൊറിയ, സഊദി അറേബ്യ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here