മാളിന് സമീപം മൃതദേഹം കണ്ടെത്തി

Posted on: September 22, 2014 7:00 pm | Last updated: September 22, 2014 at 7:22 pm
SHARE

ദുബൈ: അല്‍ ഖൂസിലെ മാളിന് സമീപം മൃതദേഹം കണ്ടെത്തി. മാളിന് പിന്‍വശത്തെ മണല്‍ പ്രദേശത്താണ് ഇതുവഴി കടന്നുപോയവര്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവരില്‍ ചിലര്‍ ദുബൈ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും ആംബുലന്‍സും സ്ഥലത്തെത്തി. പിന്നീട് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മൃതദേഹം മാറ്റി. ഏത് നാട്ടുകാരനാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.