കേരളത്തില്‍ ബ്ലെയ്ഡ് മാഫിയ നിര്‍ജീവം: രമേശ് ചെന്നിത്തല

Posted on: September 22, 2014 7:19 pm | Last updated: September 23, 2014 at 6:34 pm
SHARE

ramesh chennithalaതിരുവനന്തപുരം: ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായുള്ള നടപടികളെ തുടര്‍ന്ന് സംസ്ഥാനത്ത് ബ്ലെയ്ഡ് മാഫിയ നിര്‍ജീവമായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലെയ്ഡ് മാഫിയയുടെ പ്രവത്തനം എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ നടപടിയെടുക്കും. അന്യസംസ്ഥാനത്ത് നിന്നും മദ്യം ഒഴുകുന്നത് തടയാന്‍ ശക്തമായ സംവിധാനം ഒരുക്കും. ചില ജില്ലകളിലെ മാവോയിസ്റ്റ് സാന്നിധ്യം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. ക്ലീന്‍ ക്യാംപസ്,സേഫ് ക്യാംപസ് പദ്ധതി ശക്തിപ്പെടുത്തും. ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ജനമൈത്രി പൊലിസ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.