മഹാരാഷ്ട്ര തിരഞ്ഞെടുപ്പ്: പകുതി സീറ്റ് വേണമെന്ന് എന്‍സിപി

Posted on: September 22, 2014 6:46 pm | Last updated: September 22, 2014 at 6:46 pm
SHARE

ncpന്യൂഡല്‍ഹി: മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്നാലെ സീറ്റ് വിഭജനം കോണ്‍ഗ്രസിനും തലവേദനയാകുന്നു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള സീറ്റ് ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. ആകെയുള്ള സീറ്റിന്റെ പകുതി സീറ്റ് വേണമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ ആവശ്യപ്പെട്ടു. പകുതി സീറ്റ് നല്‍കുകയാണെങ്കില്‍ 144 സീറ്റുകള്‍ എന്‍സിപിക്ക് നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും യോഗത്തിന് എത്തിയിരുന്നു.