Connect with us

First Gear

ട്രയംഫിന്റെ പുതിയ ക്രൂസര്‍ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

cruiserബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന്റെ പുതിയ 1699 സി സി ക്രൂസര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയിലിറക്കി. ട്രയംഫ് ശ്രേണിയിലെ തണ്ടര്‍ ബേഡ് സ്‌റ്റോം അടിസ്ഥാനമാക്കിയുള്ള മോഡലാണ് പുതിയതായി എത്തിയ തണ്ടര്‍ബേഡ് എല്‍ ടി ( ലൈറ്റ് ടൂറിങ് ). 15.75 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

ക്രോമിയം സമൃദ്ധമായ ബൈക്കിന്റെ വലുപ്പമേറിയ ഇന്ധന ടാങ്ക്, പിന്നിലേയ്ക്ക് വളഞ്ഞിരിക്കുന്ന ഹാന്‍ഡില്‍ ബാര്‍, വയര്‍ സ്‌പോക്ക് വീലുകള്‍, വശങ്ങളില്‍ വെളുപ്പ് നിറമുള്ള ടയറുകള്‍, ലെതര്‍ സീറ്റ് തുടങ്ങിയവ പുതിയ ക്രൂസറിന് ക്ലാസിക് ഭംഗി നല്‍കുന്നു. ട്രിപ്പിള്‍ ഹെഡ്‌ലാംപ്, വലിയ വിന്‍ഡ് ഷീല്‍ഡ്, അഴിച്ചു മാറ്റാവുന്ന ലെതര്‍ സാഡില്‍ ബാഗും സ്‌കിഡ് പ്ലേറ്റും, ക്രമീകരിക്കാവുന്ന തരത്തിലുള്ള ക്രോം ഹീല്‍ /ടോ ഗീയര്‍ ലിവര്‍ എന്നിവയാണ് തണ്ടര്‍ ബേഡ് എല്‍ ടിയുടെ പ്രത്യേകതകള്‍ .

തണ്ടര്‍ബേഡ് സ്‌റ്റോമിലെ 1,699 സി സി, ലിക്വിഡ് കൂള്‍ഡ്, പാരലല്‍ ട്വിന്‍ എഞ്ചിനാണ് തണ്ടര്‍ ബേഡ് എല്‍ ടിക്കും കരുത്തേകുന്നത്. 92.7 ബി എച്ച് പി 151 എന്‍ എം ആണ് എഞ്ചിന്‍ ശേഷി. ഭാരം 380 കിലോഗ്രാം.

Latest