നികുതി വര്‍ധന കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍: മാണി

Posted on: September 22, 2014 3:32 pm | Last updated: September 23, 2014 at 12:32 am
SHARE

k m maniകോട്ടയം: സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചത് കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണെന്ന് ധനമന്ത്രി കെ എം മാണി. കേന്ദ്രത്തില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് ലഭിക്കേണ്ട 2200കോടി രൂപ കിട്ടിയില്ല. അതുകൊണ്ടാണ് സര്‍ക്കാറിന് നികുതി വര്‍ധിപ്പിക്കേണ്ടി വന്നത്. മദ്യനയവും നികുതി വര്‍ധനയും കൂട്ടിക്കുഴയ്‌ക്കേണ്ട. മദ്യനയം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയിട്ടില്ല. വെള്ളക്കരം കുറയ്ക്കുന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.