പരിസ്ഥിതി സംരക്ഷണം വേഗത്തിലാക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

Posted on: September 22, 2014 2:33 pm | Last updated: September 23, 2014 at 12:32 am
SHARE

WESTERN_GHATS__1126781fന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണ നടപടികള്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണല്‍. അന്തിമ വിജ്ഞാപനം വരുംവരെ പരിസ്ഥിതി സംരക്ഷിക്കാനാകുമോ എന്ന് അറിയിക്കാനും കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വേഗം തീരുമാനം എടുക്കണമെന്നും ആഴശ്യപ്പെട്ടു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പുറത്തുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണനയിലുണ്ടെന്നും കേന്ദ്രം ട്രൈബ്യൂണലിനെ അറയിച്ചു.