അനാഥാലയ വിവാദം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Posted on: September 22, 2014 12:54 pm | Last updated: September 23, 2014 at 12:32 am
SHARE

high courtകൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അനാഥാലായങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണ വിവരം അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 400 ഓളം കുട്ടികളെയാണ് കഴിഞ്ഞ മെയ് മാസം മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിച്ചതായി കണ്ടെത്തിയത്. ട്രെയിനില്‍ കൊണ്ടുവന്ന കുട്ടികളെയാണ് അധികൃതര്‍ പരിശോധനക്ക് വിധേയരാക്കിയത്. റെയില്‍വേ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ കുട്ടികളെ കൊണ്ടുവന്നത് നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയതായി അറിയിച്ചിരുന്നു. നിയമങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചിരുന്നു.