Connect with us

International

അമേരിക്കയുടെ മാവേന്‍ പേടകം ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ചൊവ്വ പര്യവേക്ഷണ പേടകമായ മാവെന്‍ (മാഴ്‌സ് അറ്റ്‌മോസ്ഫിയര്‍ ആന്റ് വൊലാറ്റൈല്‍ ഇവല്യൂഷന്‍ ക്രാഫ്റ്റ്) ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. പത്തു മിനിറ്റു നീണ്ടു നിന്ന ജ്വലനത്തിനു ശേഷമാണ് മാവെന്‍ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് പദ്ധതിയുടെ ലക്ഷ്യം. ചൊവ്വയില്‍ ഇറങ്ങാതെ അന്തരീക്ഷത്തില്‍ നിന്നുകൊണ്ടായിരിക്കും മാവെന്‍ വിവരങ്ങള്‍ ശേഖരിക്കുക.
കഴിഞ്ഞ നവംബര്‍ 18നായിരുന്നു മാവെന്‍ വിക്ഷേപിച്ചത്. പത്ത് മാസം കൊണ്ട് 442 ദശലക്ഷം മൈലുകള്‍ പിന്നിട്ടാണ് മാവെന്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിട്ടുള്ളത്. ഇന്ത്യയുടെ മംഗള്‍യാന്‍ ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കാനിരിക്കെയാണ് അമേരിക്കയുടെ ദൗത്യം വിജയിച്ചിരിക്കുന്നത്.

Latest