കുടുംബശ്രീ പ്രവര്‍ത്തകരെ അവഗണിച്ച് കുന്നംകുളത്ത് മാലിന്യ നീക്കം

Posted on: September 22, 2014 10:14 am | Last updated: September 22, 2014 at 10:14 am
SHARE

kudumbasree photo-knrകുന്നംകുളം: നഗരസഭ ആരോഗ്യ ജീവനക്കാര്‍ ശേഖരിക്കുന്ന മാലിന്യം കുറുക്കന്‍പാറ ഗ്രൗണ്ടില്‍ ചാലു കീറി മണ്ണിട്ട് സംസ്‌ക്കരിക്കാന്‍ തുടങ്ങിയെങ്കിലൂം കുടൂബശ്രിക്കാര്‍ ശേഖരിച്ച മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തട്ടുന്നത് വിലക്കാണ്.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തുടങ്ങിവച്ച കൂടുംബശ്രീക്കാരൂടെ ഈ പദ്ധതിക്ക് പരോക്ഷമായി അവരുടെത്തന്നെ പിന്തുണയോടെ തടസം ഏര്‍പെടുത്തിയത് വിവാദമായി. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടയാണ് കുടുംബശ്രീക്കാര്‍ക്ക് വിലക്കെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. രണ്ടാഴ്ച്ചയായി തുടരുന്ന ഈ തടയല്‍ കാരണം കുടുംബശ്രീക്കാര്‍ പട്ടിണിയായി. ഈ ദുരസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കുടുംബശ്രി പ്രവര്‍ത്തകര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇന്ന് പോലീസ് സംരക്ഷണത്തോടെ മാലിന്യം തട്ടാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം

 

LEAVE A REPLY

Please enter your comment!
Please enter your name here