അബ്‌റാറില്‍ മുന്ന് യുവതികള്‍ കൂടി സനാഥകളായി

Posted on: September 22, 2014 10:10 am | Last updated: September 22, 2014 at 10:10 am
SHARE

മണ്ണാര്‍ക്കാട്: മര്‍ക്കസ്സുല്‍ അബ്‌റാറില്‍ മുന്ന് യുവതികള്‍ കൂടി സനാഥകളായി. അന്തേവാസികളായ കൊമ്പം ഉപ്പേടന്‍ വീട്ടില്‍ പരേതനായ മമ്മദിന്റെ മകള്‍ സാജിതയെ കുമരംപുത്തൂര്‍ ചക്കരകുളമ്പില്‍ മുഹമ്മദിന്റെ മകന്‍ നിസാറും കച്ചേരി പറമ്പ് വാളംകുണ്ടില്‍ പരേതനായ മമ്മിയുടെ മകള്‍ ഫാത്തിമ ഫൗസിയും കച്ചേരി പറമ്പ് പെരുണ്ട അബുവിന്റെ മകന്‍ നൗഷാദും തമിഴ്‌നാട് മേട്ടുപാളയം പരേതനായ ഹൈദരാലി മുസ് ലിയാരുടെ മകള്‍ ജസീലയും കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി അമ്പാഴക്കോട് പരേതനായ സുലൈമാന്റെ മകന്‍ അലിയും തമ്മിലുള്ള വിവാഹം യഥാക്രമം സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപ്പറമ്പ്, ജില്ലാ സംയുക്തഖാസി എന്‍ അലി മുസ് ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്.
കെ എസ് തങ്ങള്‍ പഴമ്പാലക്കോട്, കെ ഉണ്ണീന്‍കുട്ടി സഖാഫി, എം എ നാസര്‍ സഖാഫി, കെ കെ എം സഅദിസ പി സി അശറഫ് സഖാഫി, അസീസ് സഖാഫി, അബൂബക്കര്‍ അവണക്കുന്ന്, ഇസ്മാഈല്‍ ദാരിമി പൊന്നാംങ്കോട്, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഉമര്‍ ഹാജി, എന്‍ പി മുത്തു പങ്കെടുത്തു. അബ്‌റാറില്‍ അറുപത്തിമൂന്നാമത്തെ വിവാഹമാണ് ഇന്നലെ നടന്നത്.