Connect with us

Wayanad

സി പി എമ്മിന്റെ നിയമലംഘന സമരം ഭരണഘടനയോടുള്ള വെല്ലുവിളി : കെ പി എ മജീദ്

Published

|

Last Updated

കല്‍പ്പറ്റ: നാമമാത്രമായ നികുതി വര്‍ധനവിന്റെ പേരില്‍ നിയമലംഘന സമരത്തിന് ആഹ്വാനം നല്‍കിയ സി.പി.എം നിലപാട് ജനാധിപത്യ വിരുദ്ധവും ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. കല്‍പ്പറ്റ നിയോജക മണ്ഡലം മുസ്‌ലിംലീഗ് സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാറിന് ധനാഗമന മാര്‍ഗത്തിനുള്ള അവകാശമുണ്ട്. തീരുമാനം പുന പരിശോധിക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യമുന്നയിക്കാം. നികുതി ബഹിഷ്‌കരണത്തിലൂടെ അണികളെ ഇളക്കിവിടാനുള്ള പിണറായിയുടെ നീക്കം ജനാധിപത്യ സംവിധാനത്തില്‍ മോശം പ്രവണതയാണ്. തിരുവനന്തപുരം എ.കെ.ജി സെന്റര്‍ ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫിസുകള്‍ കെട്ടിട നികുതിയിനത്തില്‍ ഭീമമായ തുക കുടിശ്ശിക അടച്ചുതീര്‍ക്കാനുണ്ട്. അത്തരം ഓഫിസുകളുടെ പേരില്‍ ജപ്തി നടപടികളെ കുറിച്ച് സര്‍ക്കാറിന് ആലോചിക്കേണ്ടി വരും. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ചര്‍ച്ചക്ക് വരുന്നതിന് പകരം തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് അംഗീകരിക്കാനാവില്ല. പവിത്രമായി കരുതുന്ന വിവാഹ ചടങ്ങുകള്‍ ആര്‍ഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും സാമൂഹ്യ തിന്‍മകള്‍ക്കെതിരെ സമുദായം ഒന്നിച്ചുമുന്നേറേണ്ട സമയാമാണിത്. യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് റസാക്ക് കല്‍പറ്റ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് പ്രസിഡന്റ് പി.പി.എ. കരീം, ജന. സെക്രട്ടറി കെ കെ. അഹമ്മദ് ഹാജി, വൈ. പ്രസിഡന്റ് പി.കെ. അബൂബക്കര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍, ദലിത് ലീഗ് ജില്ലാ പ്രസിഡന്റ് ആര്‍. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ്, കെ.എം.കെ. ദേവര്‍ഷോല, പി. ഇസ്മായില്‍, എം.കെ. മൊയ്തു, ജി. ആലി, പി.സി. അബ്ദുല്ല, സലീം മേമന, എം.പി. നവാസ്, എം.കെ. റഫീഖ്, ജാസര്‍ പാലക്കല്‍, കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജന. സെക്രട്ടറി ടി. ഹംസ സ്വാഗതവും നീലിക്കണ്ടി സലാം നന്ദിയും പറഞ്ഞു.

Latest