പനമരത്ത് വീട്ടില്‍ കയറി ബ്ലേഡ് പലിശക്കാരന്റെ ഭീഷണി

Posted on: September 22, 2014 10:03 am | Last updated: September 22, 2014 at 10:03 am
SHARE

പനമരം: ബ്ലേഡ് പലിശക്കാരന്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. പനമരം ചുണ്ടക്കുന്ന് സ്വദേശി ജനാര്‍ദ്ദനാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. പനമരം ചുണ്ടക്കുന്ന് സ്വദേശി ജനാര്‍ദ്ദനന്‍ എന്നയാള്‍ മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയായ മോഹനന്‍ എന്നയാളുടെ പക്കല്‍ നിന്ന് 94-ല്‍ രണ്ടരലക്ഷം രൂപ കടംവാങ്ങിയിരുന്നു. എന്നാല്‍ തവണകളായി ലക്ഷക്കണക്കിന് രൂപ പലിശയിനത്തില്‍ കൊടുത്തതായി പറയുന്നു. എന്നാല്‍ ഓപ്പറേഷന്‍ കുബേര ശക്തമായതോടെ പലിശക്കാരനായ മോഹനന്‍ ഇടപാടുകളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. പിന്നീട് രണ്ടരലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് പറഞ്ഞ് മോഹനന്റെ ജ്യേഷ്ഠന്‍ രാജനെ ഉപയോഗപ്പെടുത്തി ജനാര്‍ദ്ദനന്റെ ഭാര്യയുടെ പേരില്‍ കേസ് കൊടുത്തിരിക്കുകയാണ്. കൂടാതെ ജനാര്‍ദ്ദനന്റെ വീട്ടില്‍ വന്ന് മോഹനന്‍ പ്രശ്‌നമുണ്ടാക്കിയതായും പറയുന്നു. ഇത് ജനാര്‍ദ്ദനന്റെ ഭാര്യയെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. മുതലിനേക്കാളും മൂന്നരിട്ടിയോളം പണം പലിശയിനത്തില്‍ നല്‍കിയതായി ജനാര്‍ദ്ദന്‍ പറഞ്ഞു. ഇതിനെതിരെ ഡി വൈ എസ് പിക്ക് ജനാര്‍ദ്ദനന്‍ പരാതി നല്‍കിയിട്ടുണ്ട്. ഒണ്ടയങ്ങാടി, മാനന്തവാടി തുടങ്ങി ജില്ലക്ക് പുറത്തും പലിശക്ക് പണം നല്‍കുകയാണ് ഇയാളുടെ പ്രധാനജോലി. പലയാള്‍ക്കാരുടെ ബ്ലാങ്ക് ചെക്കുകള്‍ ഇയാളുടെ പക്കലുണ്ടെന്നാണ് പറയപ്പെടുന്നത്. മോഹനനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് ബ്ലേഡ് വിരുദ്ധസമിതി വ്യക്തമാക്കിയിട്ടുള്ളത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷന്‍ കുബേരയിലൂടെ ബ്ലേഡ്കാര്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതിനെ തുടര്‍ന്ന് പലിശക്കാര്‍ പ്രദേശത്തും മറ്റും ഒതുങ്ങിയിരുന്നു. എന്നാല്‍ ഇടവേളക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ വട്ടിപ്പലിശക്കാര്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here