പൂക്കോട്ടുംപാടം അപകടം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

Posted on: September 22, 2014 9:57 am | Last updated: September 22, 2014 at 9:57 am
SHARE

accidenപൂക്കോട്ടുംപാടം: വാഹനാപകടത്തില്‍ പിഞ്ചു കുഞ്ഞു മരിച്ച സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ചാര്‍ജ് ചെയ്തു. നിലമ്പൂര്‍ പെരിമ്പിലാവ് സംസ്ഥാന പാതയില്‍ പൂക്കോട്ടുംപാടം ടൗണില്‍ ശനിയാഴ്ച വൈകുന്നേരം 5.45 നാണ് അപകടമുണ്ടായത്.
ശീതീകരണ സംവിധാനമുള്ള ലോറി മൂ്‌റ്‌റ വയസുള്ള പിഞ്ചുബാലികയുടെ തലക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടത്തെതുടര്‍ന്ന് നാട്ടുകാര്‍ വാഹനം തല്ലി തകര്‍ത്തിരുന്നു. സംഘര്‍ഷം തടയാനെത്തിയപോലീസുകാരുടെ നേരെയും നാട്ടുകാര്‍ തിരിഞ്ഞു. ചന്തയിലെ മീന്‍ മാര്‍ക്കറ്റും ഇതിനിടയില്‍ തകര്‍ത്തിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ പൊന്‍മുണ്ടം ചോലേങ്ങല്‍ സൈതലവിക്കെതിരെ നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന അല്‍പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂക്കോട്ടുംപാടം മീന്‍ കടകള്‍ തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തവര്‍ക്കെതിരെ വില്‍പനക്കാരും പരാതി നല്‍കിയിട്ടുണ്ട് പോലീസുകാര്‍ക്ക് നെരെ കല്ലെറിയുകയും കയ്യേറ്റം നടത്തു കയും ചെയ്തിരുന്നു.