എസ് വൈ എസ് വാര്‍ഷികം: ആവേശമായി ഹൊസ്ദുര്‍ഗ് സോണ്‍ സമര്‍പ്പണവും വിളംബര റാലിയും

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 9:49 pm
SHARE

കാഞ്ഞങ്ങാട്: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന സന്ദേശത്തില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഹൊസ്ദുര്‍ഗ് സോണ്‍ സമര്‍പ്പണവും വിളംബരറാലിയും ആവേശമായി.
കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടന്ന സോണ്‍ സമര്‍പ്പണം എസ് വൈ എസ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സി എച്ച് അലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
നീലേശ്വരം, കാഞ്ഞങ്ങാട്, മടിക്കൈ, അജാനൂര്‍, പള്ളിക്കര എന്നീ സര്‍ക്കിളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്വഫ്‌വ അംഗങ്ങള്‍ക്കും സ്വഫ്‌വയുടെ ദൗത്യം, പദ്ധതി പഠനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഡി ആര്‍ ജി അംഗങ്ങളായ സുലൈമാന്‍ കരിവെള്ളൂര്‍, ഇസ്ഹാഖ് പാലക്കോട് എന്നിവര്‍ വിഷയാവതരണം നടത്തി.
വൈകുന്നേരം കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന വിളംബര റാലിക്ക് സോണ്‍ ഭാരവാഹികളായ അലി പൂച്ചക്കാട്, പുത്തൂര്‍ മുഹമ്മദ്കുഞ്ഞി ഹാജി, നസീര്‍ തെക്കേക്കര, അബൂബക്കര്‍ ബാഖവി, നൗഷാദ് അഴിത്തല, അബ്ദുല്‍ ഖാദിര്‍ അഴിത്തല നേതൃത്വം നല്‍കി.