എസ് എസ് എഫ് ശാക്തവം ക്യാമ്പ് സമാപിച്ചു

Posted on: September 22, 2014 6:00 am | Last updated: September 21, 2014 at 9:47 pm
SHARE

കാസര്‍കോട്: എസ് എസ് എഫ് 22 മത് സംഘടനാ വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ധാര്‍മിക മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശാക്തവം ക്യാമ്പ് ജാമിഅ സഅദിയ്യയില്‍ സമാപിച്ചു. സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷ്യന്‍ എ കെഅബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, എസ് ജെ എം ജില്ലാ സെക്രട്ടറി സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ഉദുമ സോണ്‍ ട്രഷറര്‍ ഇസ്മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന് അധ്യക്ഷത വഹിച്ചു. വിവിധ ക്ലാസുകള്‍ക്ക് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഗൈഡന്‍സ് സെക്രട്ടറി റശീദ് നരിക്കോട്, ജോ.സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സഅദിയ്യ മുദരിസുമാരായ സ്വാലിഹ് സഅദി, ശജീര്‍ ബുഖാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചര്‍ച്ചകള്‍ക്ക് ജില്ലാ ഭാരവാഹികളായ സി എന്‍ ജാഫര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, റഫീഖ് സഖാഫി ചേടികുണ്ട്, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര്‍, ജില്ലാ കാമ്പസ് സെക്രട്ടറി സ്വലാഹൂദ്ദീന്‍ അയ്യൂബി കാമ്പിന് നേതൃത്വം നല്‍കി.