തൊണ്ണൂറ് വയസുകാരിയെ പീഡിപ്പിച്ച റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: September 21, 2014 10:26 pm | Last updated: September 21, 2014 at 10:30 pm
SHARE

crimnal

പുത്തൂര്‍: അയല്‍വാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എഴുകോണ്‍ അറുപറക്കോണം മലവിള സാബു ഭവനില്‍ സോമരാജന്‍ (61) ആണ് അറസ്റ്റിലായത്. സോമരാജന്റെ വീടിന് സമീപം താമസിക്കുന്ന ദളിത് വൃദ്ധയെയാണ് പീഡിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

മദ്യപിച്ച് വൃദ്ധയുടെ വീട്ടിലെത്തിയ ഇയാള്‍ അവരെ കടന്നുപിടിക്കുകയും വായില്‍ തുണി തിരുകി കയറ്റിയശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. ബലപ്രയോഗത്തിനിടെ വായില്‍ നിന്ന് തുണി തെറിച്ച് പോയപ്പോള്‍ വൃദ്ധ നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

അവശയായ വൃദ്ധയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സോമരാജനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് സോമരാജന്‍.