കാലടി പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു

Posted on: September 21, 2014 8:19 pm | Last updated: September 21, 2014 at 8:20 pm
SHARE

kaladi bridgeആലുവ: തുള രൂപപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ട കാലടി ശ്രീ ശങ്കരാ പാലത്തിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പണികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. അറ്റകുറ്റപ്പണികള്‍ വിലയിരുത്തുന്നതിനായി മൂന്നംഗ സമിതിയെയും യോഗം നിയോഗിച്ചു.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും മാത്രമേ പാലത്തിലൂടെ കടത്തി വിടുകയുള്ളൂ. വലിയ വാഹനങ്ങള്‍ ആലുവ, പെരുമ്പാവൂര്‍ വഴി തിരിച്ചുവിടും. ശനിയാഴ്ച്ചയാണ് കാലടി പാലത്തില്‍ തുള കണ്ടെത്തിയത്. പാലത്തിന്റെ അറ്റകുറ്റപ്പണി ശരിയായ വിധത്തില്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു.