Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസ്: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യക്ക് വെങ്കലം

Published

|

Last Updated

sainaഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതാ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെങ്കലം. സെമി ഫൈനലില്‍ ഇന്ത്യ 3-1 ന് ദക്ഷിണ കൊറിയയോടാണ് തോറ്റത്. നിര്‍ണായക മത്സരത്തില്‍ മലയാളി താരം പി സി തുളസിയാണ് കൊറിയന്‍ താരം കിം ഹ്യോമിനോട് പരാജയപ്പെട്ടത്. ടീമിനത്തില്‍ സൈന നെഹ്‌വാള്‍ മാത്രമാണ് ഇന്ത്യക്കുവേണ്ടി വിജയം നേടിയത്.

28 വര്‍ഷത്തിനു ശേഷമാണ് ബാഡ്മിന്റണില്‍ ടീമിനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്.

Latest