Connect with us

Science

നാസയുടെ പര്യവേക്ഷണ പേടകം ഞായറാഴ്ച്ച രാത്രി ചൊവ്വയുടെ ഭ്രമണ പഥത്തില്‍

Published

|

Last Updated

mavenവാഷിംഗ്ടണ്‍: നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മാവെന്‍ ഞായറാഴ്ച്ച രാത്രി ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കും. പത്ത് മാസത്തെ യാത്രയില്‍ 442 മില്യന്‍ മൈല്‍ പിന്നിട്ടാണ് മാവെന്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നത്. ചൊവ്വയുടെ ഉപരിതല അന്തരീക്ഷത്തെ കുറിച്ച് പഠിക്കുന്നതിനാണ് നാസ മാവെന്‍ വിക്ഷേപിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണ പഥത്തില്‍ പ്രവേശിക്കാന്‍ രണ്ട് ദിവസങ്ങള്‍ ശേഷിക്കുമ്പോഴാണ് മാവെന്‍ ഭ്രമണ പഥത്തിലെത്തുന്നത്. മംഗള്‍യാന്‍ ചൊവ്വാഴ്ച്ചയാണ് ഭ്രമണ പഥത്തില്‍ പ്രവേശിക്കുക.