ആം ആദ്മി നേതാവിനെതിരെ പീഡനത്തിന് കേസ്

Posted on: September 21, 2014 7:13 pm | Last updated: September 21, 2014 at 7:13 pm
SHARE

mayank gandiമുംബൈ: പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച ആം ആദ്മി നേതാവ് മായങ്ക് ഗാന്ധി അടക്കം ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകയായ 21 വയസ്സുകാരിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ആം ആദ്മി പ്രവര്‍ത്തകനായ തരുണ്‍ സിംഗും കേസില്‍ പ്രതിയാണ്. തരുണ്‍ സിംഗിനെതിരെ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. മായങ്ക് ഗാന്ധി ഉള്‍പ്പെടെ മറ്റ് അഞ്ച് പേര്‍ക്കെതിരെ പ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മായങ്ക് ഗാന്ധി പറഞ്ഞു. പരാതി കിട്ടിയ ഉടനെ തരുണ്‍ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. തരുണിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയോട് താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പെണ്‍കുട്ടി അതിന് തയ്യാറായില്ലെന്നും മായങ്ക് ഗാന്ധി പറഞ്ഞു.