Connect with us

Gulf

സ്ഥലനാമം: ബോര്‍ഡ് സ്ഥാപിക്കല്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

അബുദാബി: നഗര പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നഗരസഭ നടപ്പിലാക്കുന്ന സ്ഥലനാമ ബോര്‍ഡ് സ്ഥാപിക്കല്‍ അന്തിമഘട്ടത്തില്‍. അബുദാബി നഗരസഭയുടെ പരിധിയിലാണ് സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിന് റോഡുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് യു എ ഇയിലെ പഴയകാല നേതാക്കളോടുള്ള ആദര സൂചകമായി റോഡുകള്‍ക്ക് നേതാക്കന്മാരുടെ പേരുകളാണ് ബോര്‍ഡില്‍ നല്‍കുന്നത്. അബുദാബിയില്‍ റോഡുകള്‍ നമ്പറുകള്‍ തിരിച്ചാണ് ഇത്രയും കാലം അറിഞ്ഞിരുന്നത്. ഇത് വിദേശ ടൂറിസ്റ്റുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതാണ് റോഡുകള്‍ക്ക് നമ്പറുകള്‍ക്ക് പകരം പേരുകള്‍ നല്‍കുന്നതിനുള്ള കാരണം.
അബുദാബി നഗരത്തിലെ റോഡുകള്‍ ജി പി എസ് സംവിധാനവുമായി യോജിപ്പിച്ചാണ് പേരുകള്‍ നല്‍കിയിട്ടുള്ളത്. ഓരോ സ്ഥലത്തിനും, മേല്‍വിലാസത്തിനും പ്രത്യേകം ബാര്‍കോഡുകളും നല്‍കിയിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് അബുദാബി നഗരത്തിലെത്തുന്നവര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് ബാര്‍കോഡും ജി പി എസ് സംവിധാനവും ഏറെ ഉപകാരപ്രദമാകും.
പുറപ്പെടുന്ന സ്ഥലത്ത് നിന്നും വാഹനത്തില്‍ ജി പി എസ് സംവിധാനത്തില്‍ ബാര്‍കോഡ് നല്‍കിയാല്‍ വാഹനം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് എളുപ്പമാകും. നഗരപരിധിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest