Connect with us

Kerala

സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന് ശിവഗിരി മഠം

Published

|

Last Updated

തിരുവനന്തപുരം: മദ്യനയത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളി ശിവഗിരി മഠം. മദ്യനയം സംബന്ധിച്ച് എസ്എന്‍ഡിപിയുടെ നിലപാട് ശ്രീനാരായണീയര്‍ക്ക് യോജിക്കാനാവാത്തതാണെന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം വേണം. വെള്ളാപ്പള്ളി നടേശന്റേത് വ്യക്തിപരമായ അഭിപ്രായമാണ്, മദ്യത്തിനെതിരെ ശക്തമായി നിലകൊണ്ട ശ്രീ നാരായണ ഗുരുവിന്റെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ ശിവഗിരി മഠത്തിനുള്ളത്. ശ്രീനാരായണീയര്‍ മദ്യനയം വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും സ്വാമി ഋതംബരാനന്ദ പറഞ്ഞു.

ശിവഗിരി മഠം തള്ളിയാലും അംഗീകരിച്ചാലും പ്രതികരിക്കാനില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Latest