ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് വീണ്ടും വെങ്കലം

Posted on: September 21, 2014 10:54 am | Last updated: September 22, 2014 at 12:32 am
SHARE

jituഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍കൂടി. രണ്ടാം ദിനം ഒരു വെങ്കലമെഡലോടെയാണ് ഇന്ത്യ തുടങ്ങിയത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ പുരുഷ ടീമാണ് വെങ്കലം നേടിയത്. ഇന്നലെ സ്വര്‍ണം നേടിയ ജിത്തുറായ്, സമരേഷ് ജങ്, പി എന്‍ പ്രകാശ് എന്നിവരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. 1743 പോയിന്റാണ് ഇവര്‍ നേടിയത്. ഇതോടെ ഒരു സ്വര്‍ണവും രണ്ടു വെങ്കലവും അടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി.