പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന്

Posted on: September 21, 2014 10:35 am | Last updated: September 21, 2014 at 10:35 am
SHARE

പാലക്കാട്: പേവിഷബാധ വൈറസ് മൂലം ഉണ്ടാകുന്ന ജന്തുജന്യ രോഗമാണെന്നും വായുവിലൂടെ പകരുന്നതല്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഇതുണ്ടാക്കുന്ന വൈറസ് വളരെ പെട്ടെന്ന് നശിച്ചുപോകുന്നവയാണ്.
ഈ രോഗാണുവിന് സൂര്യരശ്മികള്‍, സോപ്പ് ലായനി മറ്റ് അണുനാശന ലായനികളെയും അതിജീവിക്കാന്‍ കഴിയില്ല. 50 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാല്‍ ഈ വൈറസ് നശിച്ച് പോകും. മനുഷ്യനിലും, കന്നുകാലികളിലും രോഗബാധ ഉണ്ടാക്കുന്നത് രോഗമുള്ള പട്ടി, പൂച്ച, കുറുക്കന്‍ എന്നിവയുടെ കടിയിലൂടെയാണ്. രോഗബാധയുണ്ടായാല്‍ ഈ വൈറസ് ഉമിനീര്‍ ഗ്രന്ഥിയില്‍ വിഭജനം സംഭവിച്ച് ലക്ഷകണക്കിന് വൈറസുകള്‍ ഉണ്ടാകുന്നു. അഞ്ചു ദിവസം ഉമിനീര്‍ ഗ്രന്ഥിയില്‍ തങ്ങിയതിനുശേഷമാണ് പ്രകടമായ രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ അഞ്ചു ദിവസത്തിനകം രോഗം ബാധിച്ച മൃഗങ്ങള്‍ ചത്തു പോകും. രോഗബാധയുണ്ടായ മൃഗങ്ങളുടെ പാല്‍ തിളപ്പിച്ച് കഴിച്ചാല്‍ സുരക്ഷിതമാണ്.
അണുബാധയുള്ള പച്ച ഇറച്ചി വഴി മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് രോഗം പകരും. രോഗബാധ ഉണ്ടായ മൃഗങ്ങളുടെ മാംസം വേവിച്ച് കഴിക്കുന്നതും സുരക്ഷിതമാണ്. എല്ലാ ഉഷ്ണരക്തമുള്ള മൃഗങ്ങളിലും രോഗബാധ ഉണ്ടാകാം.
ഈ രോഗാണുവിന് അതിന്റെ ആതിഥേയരുടെ ശരീരത്തിന് പുറത്ത് ഏതാനും സെക്കന്റുകളെ ജീവിക്കാന്‍ കഴിയൂള്ളൂ. വീടുകളില്‍ വളര്‍ത്തുന്ന പട്ടികളിലും, പൂച്ചകളിലും ഈ രോഗം ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ കുത്തിവെയ്പ് കൃത്യമായി നടത്തേണ്ടതാണ്. ഈ രോഗം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് പകര്‍ന്നതായി ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുകയാണ് ഈ രോഗം തടയുന്നതിനുള്ള മറ്റൊരു പോംവഴി.
തെരുവ് നായ്ക്കളുടെ എണ്ണം കൂടാതിരിക്കാന്‍ വീട്ടിലെ അവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍, കശാപ്പ്ശാലയിലെയും അവശിഷ്ടങ്ങള്‍, കോഴിഫാമിലെ അവശിഷ്ടങ്ങള്‍ എന്നിവ ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യണം. തെരുവ് നായ്ക്കള്‍ക്ക് ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കള്‍ ഇല്ലായ്മ ചെയ്യുണം.
കന്നുകാലികള്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റാല്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പ്രതിരോധ കുത്തിവെയ്പിലൂടെ രോഗബാധ ഉണ്ടാകാതെ ഫലപ്രദമായും അവയെ സംരക്ഷിക്കും