കാടുകളെ സ്‌നേഹിച്ച വനം വകുപ്പ് റെയിഞ്ചര്‍ സര്‍വീസില്‍ നിന്നും 30ന് വിരമിക്കുന്നു

Posted on: September 21, 2014 10:34 am | Last updated: September 21, 2014 at 10:34 am
SHARE

wayanad-hമാനന്തവാടി: കാടുകളെ ഏറെ സ്‌നേഹിച്ച വനം വകുപ്പ് റെയിഞ്ചര്‍ ബത്തേരി ബീനാച്ചി ശ്രീ നിധിയില്‍ കെ കെ രാധാകൃഷ്ണ ലാല്‍ 32 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സെപ്തംബര്‍ 30ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.1974ല്‍ തൊടുപുഴയില്‍ നിന്നും വയനാട്ടിലേക്ക് കുടിയേറിയതാണ് ലാലിന്റെ കുടുംബം.
1982ല്‍ കുറ്റിയാടിയില്‍ വനം വകുപ്പില്‍ ഗാര്‍ഡായാണ് ജോലിയില്‍ പ്രവേശിച്ചത്.2003ല്‍ ഫോറസ്റ്റ് റേയിഞ്ചറായി ചുമതലയേല്‍ക്കുകയും ചെയ്തു. റെയിഞ്ചറായി സേവനമനുഷ്ടിച്ച 11 വര്‍ഷക്കാലത്തില്‍ ഭൂരിഭാഗവും വയനാട്ടില്‍ തന്നെയായിരുന്നുവെന്നതാണ് വയനാടന്‍ കാടുകള്‍ക്ക് രാധാകൃഷ്ണലാല്‍ പ്രിയങ്കരനായി തീര്‍ന്നതും.
ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒട്ടേറെ സംഘര്‍ഷഭരിതമായ നിമിഷങ്ങളെ രാധാകൃഷ്ണലാല്‍ അഭിമുഖീകരിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍സ് കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ സാഹിത്യത്തില്‍ ബിരുദവും ഏര്‍ണ്ണാകുളം മഹാരാജാസില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. സഹോദരന്‍ കെ കെ സാബു വാളയാറില്‍ റെയിഞ്ചറായി ജോലിചെയ്തു വരികയാണ്.ഭാര്യ വിജി കേരള ഗ്രാമീണ്‍ ബാങ്ക് മീനങ്ങാടി ശാഖയില്‍ ജോലിചെയ്തു വരികയാണ്. ഏക മകന്‍ നിധി പ്ലസ്ടു വിദ്യാര്‍ഥിയാണ്.