Connect with us

Wayanad

റോഡരികില്‍ അപകട ഭീഷണിയുമായി കാട് വളരുന്നു

Published

|

Last Updated

കല്‍പ്പറ്റ: റോഡരികില്‍ അപകട ഭീഷണിയുമായി കാട് വളരുന്നു. പൊതുമരാമത്ത് വകുപ്പും തൊഴിലുറപ്പ് പദ്ധതിക്കാരും തമ്മിലെ ശീതസമരത്തിനിടയില്‍ റോഡരികിലെ കുറ്റിക്കാടുകള്‍ തഴച്ചുവളരുന്നു.
പാതയോരങ്ങളിലെ കാടുവെട്ടുന്ന ജോലി തങ്ങളുടേതാണെന്നറിയാമെങ്കിലും തൊഴിലുറപ്പു പദ്ധതിക്കാര്‍ അതു ചെയ്യുമെന്ന് കരുതിയതായിരുന്നു പി.ഡബഌു.ഡി അധികൃതര്‍. എന്നാല്‍, നിങ്ങളുടെ പണി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ടെന്ന് പറഞ്ഞ് തൊഴിലുറപ്പുകാര്‍ മാറിനിന്നതോടെ റോഡുകളുടെ വശങ്ങളില്‍ അപകടകരമാംവിധം കാടുവളര്‍ന്നു നില്‍ക്കുകയാണ്.
റോഡരികിലെ കാടുവെട്ടല്‍, ഓവുചാല്‍ നന്നാക്കല്‍ തുടങ്ങിയവയൊന്നും തൊഴിലുറപ്പു പദ്ധതിക്കാരുടെ പണിയല്‌ളെന്ന് ദല്‍ഹിയില്‍നിന്ന് അറിയിപ്പുകിട്ടിയതോടെയാണ് അവര്‍ പൂര്‍ണമായും വിട്ടുനിന്നത്. മഴക്കുമുമ്പേ വളര്‍ന്ന കാടുകള്‍, മഴയില്‍ റോഡുവക്കിലുടനീളം ചെറുവനത്തിന്റെ പ്രതീതി സൃഷ്ടിച്ച് പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. തൊഴിലുറപ്പുകാര്‍ ചെയ്ത “ചതി”യുടെ വാശിയില്‍ പൊതുമരാമത്ത് വകുപ്പാകട്ടെ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ല.
നാഷനല്‍ ഹൈവേകള്‍ ഉള്‍പ്പെടെ പ്രമുഖ പാതയോരങ്ങളില്‍ മാസങ്ങളായി കാടുകള്‍ വളര്‍ന്നു നില്‍ക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ചെറുറോഡുകളുടെ അവസ്ഥയും ഇതുതന്നെയാണ്. മുന്‍വര്‍ഷങ്ങളില്‍ മഴക്കാലമത്തെുംമുമ്പേ ഈ ജോലി ചെയ്തു തീര്‍ത്തിരുന്നു.
ഇത്തവണ കാലവര്‍ഷം പെയ്തു തോര്‍ന്നിട്ടും കാടുവെട്ടാനുള്ള പ്രാഥമിക നടപടി പോലുമായിട്ടില്ല. ആറുമാസം മുമ്പേ ചെയ്യേണ്ട ജോലിയാണ് ഇങ്ങനെ നീണ്ടുപോകുന്നത്.
വയനാട്ടിലേക്കുള്ള ചുരങ്ങളിലടക്കം ദേശീയപാതയില്‍ റോഡിലേക്ക് വളര്‍ന്ന കാടുകള്‍ വന്‍ അപകട ഭീഷണി ഉയര്‍ത്തുമ്പോഴാണ് ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. സംസ്ഥാനത്ത് പല ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി.
വയനാട്ടില്‍ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിന് കാടുവെട്ടുന്നത് സംബന്ധിച്ച് നേരത്തേ, അറിയിപ്പൊന്നും കിട്ടിയിരുന്നില്ലഌ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കാടുവെട്ടുമെന്നായിരുന്നു മേയ്മാസത്തില്‍ അവര്‍ക്ക് മുകളില്‍നിന്ന് കിട്ടിയ വിവരം.
ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് ഇത്തവണ റോഡരികിലെ കാടുവെട്ടാന്‍ മുന്‍കൈയെടുക്കാതിരുന്നതെന്ന് പി.ഡബഌു.ഡി അധികൃതര്‍ പറയുന്നു.
തൊഴിലുറപ്പ് ജോലിക്കാര്‍ റോഡരികിലെ കാടുകള്‍ വെട്ടുമെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമുണ്ടായിരുന്നെങ്കിലും പൊടുന്നനെ അവര്‍ പിന്മാറുകയായിരുന്നെന്നാണ് പി.ഡബഌു.ഡി വാദം. തൊഴിലുറപ്പ് പദ്ധതിക്കാര്‍ റോഡരികിലെ കാടു വെട്ടുന്നതിനാല്‍ പി.ഡബഌു.ഡിക്ക് ഏറെ സൗകര്യമായിരുന്നു.
കല്‍പ്പറ്റ നഗരസഭയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ഇത്തവണ ചിലയിടങ്ങളില്‍ റോഡരികിലെ കാടുവെട്ടിയിരുന്നു.

Latest