ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ക്കുള്ള വേതനം ഉടന്‍: മഞ്ഞളാംകുഴി അലി

Posted on: September 21, 2014 10:14 am | Last updated: September 21, 2014 at 10:14 am
SHARE

manjalamkuzhi aliകോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ പ്രൊമോട്ടര്‍മാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള വേതനം ഉടന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ കമ്മീഷന്റെ രൂപവത്കരണത്തോടെ ഉദ്യോഗസ്ഥ തലത്തിലെ കാലതാമസത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ഡോ.എം കെ മുനീര്‍ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 107 വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. നടപ്പുവര്‍ഷത്തെ അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞവര്‍ഷം കരിയര്‍ ഗൈഡന്‍സിനായി 1,25,000 രൂപ അനുവദിച്ചതില്‍ 1,23,000 വിനിയോഗിച്ചു. നടപ്പുവര്‍ഷം കരിയര്‍ ഗൈഡന്‍സ് പദ്ധതി നടത്തിപ്പിന് മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തൂണേരി, കാരശ്ശേരി പഞ്ചായത്തികളിലായി പശുവളര്‍ത്തലിനും ബാഗ് നിര്‍മ്മാണത്തിനും ധനസഹായം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എം വീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. കമ്മീഷനംഗങ്ങളായ അഡ്വ. കെ പി മറിയുമ്മ, അഡ്വ.വി വി ജോഷി, ജില്ലാ കലക്ടര്‍ സി എ ലത, പി ടി എ റഹിം എം എല്‍ എ, എം എ റസാഖ് , സി.പി കുഞ്ഞുമുഹമ്മദ്, ഫാദര്‍ ആന്റണി കൊഴവനാര്‍, ഡോ.കെ മൊയ്തു, എ ഡി എം കെ രാധാകൃഷ്ണന്‍, സുബൈര്‍ നെല്ലിക്കാപ്പറമ്പ്, കെ പി കോയ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഒ അബ്ദുല്ല, ഡോ.സി എം അബൂബക്കര്‍, വി എം കോയമാസ്റ്റര്‍, പ്രൊഫ.കോയട്ടി, മുഹമ്മദലി എന്‍ജിനീയര്‍, സി പി അബ്ദുല്ല, നവാസ് എസ്തര്‍, ഫാദര്‍ തോമസ് പനക്കല്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here