Connect with us

Ongoing News

എഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് ജയം

Published

|

Last Updated

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് ജയം. പൂള്‍ ബി ആദ്യ മത്സരത്തില്‍ എട്ട് ഗോളുകള്‍ക്കാണ് ശ്രീലങ്കയെ ഇന്ത്യ തകര്‍ത്തത്.ഇന്ത്യക്കായി രുപീന്ദര്‍ പാല്‍ മൂന്നും രമണ്‍ ദീപ് രണ്ടും തിമ്മയ്യ ചിങ് ലെന്‍സാന സിങ്, വി ആര്‍ രഘുനാഥ് എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി.

നാല് ഘട്ടങ്ങളായി പരിഷ്‌കരിച്ച കളിയുടെ ഒന്നാംഘട്ടത്തില്‍ മൂന്നും രണ്ടാം ഘട്ടത്തില്‍ രണ്ടും മൂന്നാം ഘട്ടത്തില്‍ ഒരു ഗോളും നാലാം ഘട്ടത്തില്‍ രണ്ട് ഗോളുമാണ് ഇന്ത്യന്‍ ടീം നേടിയത്.

Latest