എ എ പി നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിക്കുറ്റം ചുമത്തി

Posted on: September 21, 2014 6:00 am | Last updated: September 21, 2014 at 12:00 am
SHARE

kejriwalന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മുന്‍ കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലിന്റെ മകന്‍ അമിത് സിബല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസില്‍ കോടതി കുറ്റം ചുമത്തി. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുനില്‍ കുമാര്‍ ശര്‍മയാണ് കുറ്റം ചുമത്തിയത്. കെജ്‌രിവാളും പ്രശാന്ത് ഭൂഷണും കൂടാതെ മനീഷ് സിസോദിയ, ഷാസിയ ഇല്‍മി എന്നിവര്‍ക്കുമെതിരെയാണ് കേസ്.
മുതിര്‍ന്ന അഭിഭാഷകനായ അമിത് സിബല്‍ കേസുകള്‍ വിജയിക്കാനായി പിതാവിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന ആരോപണം ഉന്നയിച്ചതിനെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here