സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,000

Posted on: September 21, 2014 9:00 pm | Last updated: September 21, 2014 at 9:10 pm
SHARE

gold

കൊച്ചി: സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,000 രൂപയാണ് ഇന്നും സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 2,500 രൂപയാണ് വില. 2013 ജൂലായ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഈ വര്‍ഷം ജനുവരി മുതല്‍ സ്വര്‍ണവില ക്രമമായി കുറഞ്ഞുവരികയായിരുന്നു. അമേരിക്കന്‍ സമ്പദ്ഘടന ശക്തിപ്പെടുന്നതും ഡോളറിന്റെ മൂല്യവര്‍ധനയുമാണ് സ്വര്‍ണവില കുറയുന്നതിന് കാരണം.