തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം പിടികൂടി

Posted on: September 20, 2014 9:11 pm | Last updated: September 20, 2014 at 9:11 pm
SHARE

gold_bars_01തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍നിന്നെത്തിയ തിരുനെല്‍വേലി സ്വദേശികളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രിയിലും ഇന്നു പുലര്‍ച്ചയുമായിട്ടാണു സ്വര്‍ണം പിടികൂടിയത്. തിരുനെല്‍വേലി സ്വദേശികളായ നാഗൂര്‍ ഗ്യാനി, റാബിത്ത് ബാഹിറ എന്നിവരില്‍നിന്നാണു സ്വര്‍ണം പിടികൂടിയത്. നാഗൂറില്‍ നിന്ന് അരക്കിലോ സ്വര്‍ണവും റാഹിത്ത് ബാഹിറ എന്നി സ്ത്രീയില്‍നിന്ന് ഒന്നര കിലോ സ്വര്‍ണവുമാണ് പിടികൂടിയത്.

അടിവസ്ത്രിത്തില്‍ ഒളിപ്പിച്ചാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നര കിലോ വരുന്ന 11 ചെയിനുകളാണ് റാഹിത്തില്‍നിന്നു കണ്ടെത്തിയത്. നാഗൂര്‍ മെറ്റല്‍ ഡിറ്റക്ടര്‍ വഴി കടന്നുപോയപ്പോള്‍ സംശയതോന്നി കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. റാബിത്ത് സ്വര്‍ണം കടത്തുന്നതിനെ കുറിച്ച് വ്യക്തമായ വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു.

വിമാനത്താവളം വഴിയുള്ള കള്ളകടത്ത് തുടരുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശമാക്കിയതായി കസ്റ്റംസ് അസി. കമ്മിഷണര്‍ ശ്രീപാര്‍വ്വതി പറഞ്ഞു.