മുളകുപൊടി വിതറി മോഷണ ശ്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Posted on: September 20, 2014 9:02 pm | Last updated: September 20, 2014 at 9:03 pm
SHARE

crimnalകൊല്ലം: പത്തനാപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയുടെ മുഖത്ത് മുളകുപൊടി വിതറി മോഷണത്തിന് ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ പിടിയില്‍. മാങ്കോട് സ്വദേശി ലെജു, കോന്നി സ്വദേശി അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച്ച ഉച്ചക്ക് പണമെടുക്കാനെന്ന വ്യാജേനയാണ് ഇവര്‍ പണമിടപാട് സ്ഥാപനത്തിലെത്തിയത്. കൗണ്ടറിലിരിക്കുന്ന ഉടമയുടെ മുഖത്തേക്ക് മുളകുപൊടി വിതറി കഴുത്തില്‍ കയറിട്ട് മുറുക്കുകയായിരുന്നു. എന്നാല്‍ സ്ഥാപനത്തില്‍ ഉണ്ടായിരുന്ന മറ്റ് ഇടപാടുകാര്‍ ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.