Connect with us

Business

മൈക്കല്‍ ലാര്‍സണ്‍: ബില്‍ഗേറ്റ്‌സിനെ സമ്പന്നനാക്കിയ വ്യക്തി

Published

|

Last Updated

ലോകത്തിലെ അതിസമ്പന്നന്‍മാരില്‍ ഒന്നാം നിരയിലുള്ള വ്യക്തിയാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ബില്‍ഗേറ്റ്‌സിനെ സമ്പന്നനാക്കി നിര്‍ത്തുന്നതില്‍ നിര്‍ണായക റോള്‍ വഹിക്കുന്ന ഒരു വ്യക്തിയുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്ന കാസ്‌കാഡ് ഇന്‍വസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ നടത്തിപ്പുകാരനായ മൈക്കല്‍ ലാര്‍സണ്‍.

ലാര്‍സണ്‍ ബില്‍ഗേറ്റ്‌സിന്റെ സാമ്പത്തിക ഉപദേശകനായി സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി കേവലം അഞ്ച് ബില്ല്യന്‍ ഡോളറായിരുന്നു. എന്നാല്‍ ഇന്നത് 81.6 ബില്ല്യന്‍ ഡോളറാണ്. മാത്രവുമല്ല ഓരോ വര്‍ഷവും ആസ്തി വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബില്‍ഗേറ്റ്‌സ് തന്റെ സമ്പാദ്യം മൈക്രോസോഫ്റ്റില്‍ തന്നെ വീണ്ടും വീണ്ടും നിക്ഷേപിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ലാര്‍സണ്‍ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങിയതോടെയാണ് വ്യത്യസ്ത മേഖലകളിലേക്ക് ബില്‍ഗേറ്റ്‌സ് തന്റെ നിക്ഷേപം വ്യാപിപ്പിച്ചത്.

ബില്‍ഗേറ്റ്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ലാര്‍സണ്‍ തന്നെയാണ്. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഇദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്.