ജുമൈറ കോര്‍ണിഷ് നടപ്പാതക്ക് അംഗീകാരം

Posted on: September 20, 2014 7:42 pm | Last updated: September 20, 2014 at 7:43 pm
SHARE

jum1507ദുബൈ: പരിസ്ഥിതി സൗഹൃദം ഉറപ്പാക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ ജുമൈറ കോര്‍ണിഷിലെ നടപ്പാതക്ക് അംഗീകാരം. രാജ്യത്തെ പരിസ്ഥിതി സൗഹൃദമായ പദ്ധതികളുടെ പട്ടികയിലാണ് എഴു കിലോമീറ്റര്‍ നീളമുള്ള നടപ്പാത ഇടംപിടിച്ചത്.
ജോഗിംഗിനും മറ്റു വ്യായാമങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ട്രാക്ക് മാത്രമല്ല ഇതോടനുബന്ധിച്ചുള്ള വിളക്കുകളുടെ രൂപകല്‍പ്പനയിലും പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിച്ചതും പരിഗണിച്ചാണ് അംഗീകാരം.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന വൈദ്യുത ഉപകരണങ്ങള്‍ക്ക് സാധാരണ വൈദ്യുത ഉപകരണങ്ങളുടെ പകുതി വൈദ്യുതിയെ ആവശ്യമായി വരൂവെന്ന് ഇത് സംവിധാനിക്കാന്‍ നേതൃത്വം നല്‍കിയ സ്ഥാപനമായ ബഹ്‌രി ആന്‍ഡ് മസ്‌റൂഈ ഗ്രൂപ്പ് എം ഡി ഇസ്സാം അല്‍ മസ്‌റൂഇ പറഞ്ഞു. 50 ശതമാനം കുറവ് വൈദ്യുതി ഉപയോഗിക്കുന്ന ലെഡ് വൈദ്യുതോപകരണങ്ങള്‍ക്കൊപ്പം കാര്‍ബണ്‍ പുറന്തള്ളുന്നതിലും 50 ശതമാനത്തിന്റെ കുറവ് ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്.
ഉയര്‍ന്ന സോഡിയം സമ്മര്‍ദമില്ലാത്ത സി എം എച്ച് വിളക്കുകളാണ് കമ്പനിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അല്‍ മസ്‌റൂഈ വെളിപ്പെടുത്തി.