Connect with us

Gulf

ആര്‍ എസ് സി ഹജ്ജ് വിംഗിന് ഹറം പോലീസിന്റെ അഭിനന്ദനം

Published

|

Last Updated

rscമക്ക: ജുമുഅ നിസ്‌കാരത്തിനായി ഹറം പള്ളിയിലെത്തിയ തീര്‍ഥാടകര്‍ക്ക് സേവനവുമായി കര്‍മനിരതരായ ആര്‍ എസ് സി വളണ്ടിയര്‍മാരെ ഹറം പോലീസ് അഭിനന്ദിച്ചു. തിരക്കുകൂടിയ മലിക്കു അബ്ദുല്‍ അസീസ് വാതിലില്‍ ഹറം പോലീസിനോടൊപ്പം സേവനം ചെയ്ത ആര്‍ എസ് സി വളണ്ടിയര്‍മാരായ എഞ്ചി. നജിം തിരുവനന്തപുരം, നൗഷാദ് വയനാട്, ഹിഷാം മടവൂര്‍, അബ്ദുല്‍ അസീസ് കാസര്‍കോഡ്, തസ്‌ലീര്‍ കൊയിലാണ്ടി എന്നിവരെയാണ് ഹറം പോലീസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചത്.

തിരക്ക് കാരണം പള്ളിയുടെ എല്ലാ വാതിലുകളും 10 മണിക്ക് മുമ്പ് തന്നെ അടച്ചിരുന്നു. കയറാന്‍ ശ്രമിച്ച തീര്‍ത്ഥാടകാര്‍ക്ക് ആര്‍ എസ് സി വളണ്ടിയര്‍മാര്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഉര്‍ദു, അറബി, മലയാളം ഭാഷകളില്‍ നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച ദിവസത്തെ തിരക്ക് പരിഗണിച്ച് ആര്‍ എസ് സി കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ രംഗത്തിറക്കിയിരുന്നു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സൗകര്യപ്പെടുത്തിയിരുന്ന വിവിധ ബസ് സ്‌റ്റേഷനുകളിലേക്ക് തീര്‍ഥാടകരെ തിരിച്ചു വിടാന്‍ വളണ്ടിയര്‍മാര്‍ മൈക്രോഫോണിലൂടെ അറിയിപ്പ് നല്‍കി. അസീസിയ്യില്‍ താമസിക്കുന്ന ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു വളണ്ടിയര്‍മാര്‍ കഠിന പരിശ്രമം നടത്തി. ഹാജിമാര്‍ക്ക് കുടിവെള്ളവും ശീതള പാനീയവും ആര്‍ എസ് സിവളണ്ടിയര്‍മാര്‍ വിതരണം ചെയ്തു.

ആര്‍ എസ് സി വളണ്ടിയര്‍ പ്രതിനിധികളായ അബ്ദുര്‍റസാഖ് സഖാഫി, ഉസ്മാന്‍ കുറുകത്താണി, ഷാഫി ബാഖവി, യഹ്‌യ ആസഫലി, ഹനീഫ് അമാനി, മുസ്തഫ കാളോത്ത്, ശമീം മൂര്‍ക്കനാട്, ബഷീര് ഹാജി നിലമ്പൂര്‍, ഡോക്ടര്‍ സൈദ് ഗുല്‍ബര്‍ഗ, സലിം പെരുമ്പാവൂര്‍ എന്നിവരാണ് ഗതാഗത നിയന്ത്രണത്തിന് നേതൃത്വം നല്‍കിയത്.