റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കും: മന്ത്രി അനൂപ് ജേക്കബ്

Posted on: September 20, 2014 11:08 am | Last updated: September 20, 2014 at 4:09 pm
SHARE
Anoop-Jacob-അജ്മാന്‍: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി. അജ്മാനില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളക്കരം വര്‍ധിപ്പിച്ച് കൊണ്ട് ഹോട്ടല്‍ വിലവര്‍ധനവ് സ്വാഭാവികമാണ്. ഹോട്ടലുകളില്‍ അമിതമായ വിലവര്‍ധനവുണ്ടാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ വ്യാപരികളുമായി ചര്‍ച്ച ചെയ്ത് വില വര്‍ധനവില്ലാതെ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിക്കും. അദ്ദേഹം പറഞ്ഞു.
മന്ത്രി എന്ന നിലയില്‍ ഗള്‍ഫ് നാടുകളില്‍ നടത്തുന്ന സന്ദര്‍ശനം സ്വന്തം ചിലവിലായത് കൊണ്ട് സര്‍ക്കാറിന് സാമ്പത്തിക ബാധ്യതയുണ്ടാവുന്നില്ല. അതു കൊണ്ട് തന്നെ ധാര്‍മികമായും പ്രശ്‌നമില്ല. സര്‍ക്കാര്‍ ചിലവില്‍ വിദേശ പര്യടനം നടത്തുവാന്‍ പാടില്ലെന്നാണ് ക്യാമ്പിനറ്റ് തീരുമാനം. അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇലെത്തിയ മന്ത്രി ഇന്നലെ തിരിച്ചുപോയി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യവകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.