വിദ്യാഭ്യാസ മന്ത്രിക്കെതിരെ ജയരാജന്റെ രൂക്ഷ വിമര്‍ശം

Posted on: September 20, 2014 3:14 pm | Last updated: September 21, 2014 at 12:16 am
SHARE

p jayarajanകണ്ണൂര്‍: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് വെറും പൊട്ടനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. നിരവധി പ്രഗത്ഭര്‍ ഇരുന്ന വിദ്യാഭ്യാസ മന്ത്രിയുടെ കസേരയില്‍ ഇപ്പോള്‍ ഒരു പൊട്ടനാണ് ഇരിക്കുന്നത്. നിയമസഭയില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ബില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ച് രണ്ട് വാക്ക് സംസാരിക്കാന്‍പോലും മന്ത്രിക്ക് അറിയില്ലെന്നും ജയരാജന്‍ പറഞ്ഞു. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നത് ദേശീയ വീക്ഷണമുള്ള പാര്‍ട്ടിയല്ലെന്നും ജയരാജന്‍ പറഞ്ഞു. കെഎസ്ടിഎയുടെ ഡിഡിഇ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.