കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് പിടിച്ചെടുക്കും: ബിലാവല്‍ ഭൂട്ടോ

Posted on: September 20, 2014 2:31 pm | Last updated: September 21, 2014 at 12:16 am
SHARE

bilawal_bhutto_360x270ഇസ്ലാമാബാദ്: കാശ്മീരിനെ പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് പിടിച്ചെടുക്കുമെന്ന് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും അന്തരിച്ച പാക് പ്രസിഡന്റ് ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ. പഞ്ചാബിലെ മുള്‍ത്താനില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് ബിലാവല്‍ ഇക്കാര്യം പറഞ്ഞത്.

”മറ്റു പ്രവിശ്യകളെ പോലെ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാണ്. അതിന്റെ ഒരിഞ്ച് സ്ഥലം പോലും നഷ്ടപ്പെടുത്താതെ ഞാന്‍ പിടിച്ചെടുക്കും” – ബിലാവല്‍ പറഞ്ഞു.

2018ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ചെറുപ്രായക്കാരനായ ബിലാവല്‍ ഭൂട്ടോ.

LEAVE A REPLY

Please enter your comment!
Please enter your name here