മനോജ് വധം: പ്രതികളുടെ രാഷ്ട്രീയം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നു: ചെന്നിത്തല

Posted on: September 20, 2014 2:26 pm | Last updated: September 21, 2014 at 12:16 am
SHARE

chennithala

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ പിടിയിലായവരുടെ രാഷ്ട്രീയ ബന്ധം വിരല്‍ ചൂണ്ടുന്നത് സിപിഎമ്മിലേക്കെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികളുടെ രാഷ്ട്രീയം സിപിഎമ്മിനെയാണ് പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. സിപിഎമ്മും ബിജെപിയും വിചാരിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കും. ഇതോടെ കേരളം ശാന്തമാകും. കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഓഫീസില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.