ബാറുകളുടെ നിലവാരം പരിശോധിക്കേണ്ട: ഹൈക്കോടതി

Posted on: September 20, 2014 1:29 pm | Last updated: September 21, 2014 at 12:16 am
SHARE

kerala high court pictures

കൊച്ചി: അടച്ചിട്ട 418 ബാറുകളുടെ നിലവാര പരിശോധന തുടരേണ്ടതില്ലെന്ന് ഹൈക്കോടതി. ബാറുകളുടെ നിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ലൈസന്‍സ് പുതുക്കാന്‍ പരിശോധന തുടരണമെന്നായിരുന്നു ആവശ്യം. അബ്കാരി നയം സര്‍ക്കാര്‍ നിയമമാക്കിയ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. പിന്നീട് ബാറുടമകള്‍ക്ക് അനുകൂലമായി വിധിയുണ്ടായാല്‍ നിലവാര പരിശോധന തുടരാമെന്നും കോടതി പറഞ്ഞു.