മോദിയുടെ പ്രസ്താവന ആത്മാര്‍ത്ഥതയില്ലാത്തത്: ഉമ്മന്‍ചാണ്ടി

Posted on: September 20, 2014 12:27 pm | Last updated: September 21, 2014 at 12:16 am
SHARE

oommenchandiകോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ മുസ്‌ലിങ്ങളെ അനുകൂലിച്ച് പറഞ്ഞതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തികള്‍ ചെയ്യുന്ന കുറ്റത്തിന് ആ സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നുള്ളത് കോണ്‍ഗ്രസ് നേരത്തേ പറഞ്ഞതാണ്. അതുതന്നെയാണ് എന്നും കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് അതു പറയുമ്പോള്‍ ന്യൂനപക്ഷ പ്രീണനം നടത്തി എന്നു പറയുന്നവര്‍ ഇപ്പോള്‍ തിരുത്തിപ്പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കണം. ഇവരുടെ മുന്‍നിലപാടുകള്‍ തന്നെയാണ് സംശയത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ലെന്നും മാതൃരാജ്യത്തിന് വേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറുള്ള ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ അല്‍ഖാഇദയുടെ താളത്തിന് അനുസരിച്ച് തുള്ളുകയില്ലെന്നും മോദി ഇന്നലെ പറഞ്ഞിരുന്നു.