നികുതി നിഷേധ സമരത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍

Posted on: September 20, 2014 12:13 pm | Last updated: September 21, 2014 at 12:16 am
SHARE

K-Muraleedharan_mainതിരുവനന്തപുരം: നികുതി വര്‍ധനവിനെതിരെ സിപിഎം പ്രഖ്യാപിച്ച നികുതി നിഷേധ സമരം ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ സംവിധാനത്തിന് യോജിച്ചതല്ലെന്ന് കെപി സിസി പ്രസിഡന്റ് വി എം സുധീരന്‍. കൊലപാതക രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണിത്. ഇങ്ങനെ പോയാല്‍ സിപിഎമ്മിന് ബംഗാളിലെ ഗതിയായിരിക്കും. എല്‍ഡിഎഫിന്റെ കാലത്തും നികുതികള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.
ഓലപ്പാമ്പ് കാട്ടി സിപിഎം പേടിപ്പിക്കേണ്ടെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. നികുതി വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് പിരിക്കാനും സര്‍ക്കാറിനറിയാമെന്നും മന്ത്രി പറഞ്ഞു.
നികുതി നിഷേധ സമരത്തില്‍ നിന്ന് സിപിഎം പിന്‍മാറണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.